പഞ്ചായത്ത്

അഡ്വ. സിജു കെ ഐസക്

പ്രസിഡൻ്റ്

ജോളി പി ഐസക്ക്

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

കെ ആർ ഗോപകുമാർ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷേർളി തര്യൻ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

രഞ്ജു കെ രാജു

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ജൂലി ജോസ്

സെക്രട്ടറി (ഇൻചാർജ്), ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

കോട്ടയം ജില്ലയിലെ ഒരു പ്രമുഖ തദ്ദേശസ്വയംഭരണ സ്ഥാപനവും മനോഹരമായ ഒരു നാടുമാണ് പാമ്പാടി ഗ്രാമപഞ്ചായത്ത്. കോട്ടയം താലൂക്കിൽ പാമ്പാടി ബ്ലോക്കിൽ ഉൾപ്പെടുന്ന ഈ പഞ്ചായത്ത്, ഹൈവേ വികസനത്തോടും പ്രകൃതിഭംഗിയോടും ഒപ്പം വളരുന്ന ഒരു പ്രദേശമാണ്.പാമ്പാടിയെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ താഴെ പറയുന്നവയാണ്:വിസ്തീർണ്ണം: ഏകദേശം 30 ചതുരശ്ര കിലോമീറ്റർ.അതിരുകൾ: * വടക്ക്: കൂരോപ്പട, വിജയപുരം പഞ്ചായത്തുകൾതെക്ക്: നെടുംകുന്നം, കങ്ങഴ, കറുകച്ചാൽ പഞ്ചായത്തുകൾകിഴക്ക്: കൂരോപ്പട, വാഴൂർ പഞ്ചായത്തുകൾപടിഞ്ഞാറ്: പുതുപ്പള്ളി, മണർകാട്, മീനടം പഞ്ചായത്തുകൾ ആകെ ജനസംഖ്യ:33004

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പാമ്പാടി എന്ന പദത്തിന് മഹാവിഷ്ണു എന്നർത്ഥമുണ്ട്. നൂറ്റാണ്ടുകൾക്ക് മുമ്പ് വലിയ മഠഠ പോറ്റിമാർ സ്ഥാപിച്ച ഒരു ശ്രീകൃഷ്ണ ക്ഷേത്രം ഇവിടെ ഉണ്ടായിരുന്നു. എന്ന് പറയപ്പെടുന്നു. മഹാവിഷ്ണുവിൻറെ നാട് എന്ന അർത്ഥത്തിൽ പേര് ഉരുത്തിരിഞ്ഞു. എന്ന് ഒരഭിപ്രായം ഉണ്ട്. വെള്ളം ഉള്ള നാട് എന്നർത്ഥമുള്ള ‘ പായംപാടി ’ കാലക്രമേണ പാമ്പാടി ആയിത്തീർന്നതാകാം എന്നതാണ് മറ്റൊരു അഭിപ്രായം. 18-ാം നൂറ്റാണ്ടിൻറെ മദ്ധ്യം വരെ തെക്കുംകൂർ രാജവംശത്തിൻറെ ഭരണത്തിൻ കീഴിൽ ആയിരുന്നു ഈ പ്രദേശം. കോട്ടയം പട്ടണത്തിലുള്ള തളിയിൽ കോട്ടയായിരുന്നു തെക്കുംകൂറിൻറെ തലസ്ഥാനം. കേരളത്തിലെ പ്രധാന റോഡുകളിൽ ഒന്നായ കോട്ടയം- കുമളി റോഡ് (കെ കെ റോഡ്) – (എൻ എച്ച് 183) ഈ പഞ്ചായത്തിൻറെ മദ്ധ്യ ഭാഗത്തുകൂടി കിഴക്ക് പടിഞ്ഞാറായി പോകുന്നു. ഈ റോഡിൻറെ ആവിർഭാവത്തോടുകൂടി ഗതാഗത, വാണിജ്യ, സാമ്പത്തിക രംഗത്തു പാമ്പാടിയിൽ വളരെ മാറ്റമാണ് സംഭവിച്ചത്. നാണ്യ വിളകളുടെ കലവറയായ ഹൈറേഞ്ചും പ്രധാന...

കൂടുതൽ വായിക്കുക