ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പാമ്പാടി എന്ന പദത്തിന്  മഹാവിഷ്ണു എന്നർത്ഥമുണ്ട്. നൂറ്റാണ്ടുകൾക്ക് മുമ്പ് വലിയ മഠഠ പോറ്റിമാർ സ്ഥാപിച്ച ഒരു ശ്രീകൃഷ്ണ ക്ഷേത്രം ഇവിടെ ഉണ്ടായിരുന്നു. എന്ന് പറയപ്പെടുന്നു.  മഹാവിഷ്ണുവിൻറെ നാട് എന്ന അർത്ഥത്തിൽ പേര് ഉരുത്തിരിഞ്ഞു. എന്ന് ഒരഭിപ്രായം ഉണ്ട്. വെള്ളം ഉള്ള നാട് എന്നർത്ഥമുള്ള പായംപാടികാലക്രമേണ പാമ്പാടി ആയിത്തീർന്നതാകാം എന്നതാണ് മറ്റൊരു അഭിപ്രായം. 18-ാം നൂറ്റാണ്ടിൻറെ മദ്ധ്യം വരെ തെക്കുംകൂർ രാജവംശത്തിൻറെ ഭരണത്തിൻ കീഴിൽ ആയിരുന്നു ഈ പ്രദേശം. കോട്ടയം പട്ടണത്തിലുള്ള തളിയിൽ കോട്ടയായിരുന്നു തെക്കുംകൂറിൻറെ തലസ്ഥാനം. കേരളത്തിലെ പ്രധാന റോഡുകളിൽ ഒന്നായ കോട്ടയം- കുമളി റോഡ് (കെ കെ റോഡ്) – (എൻ എച്ച് 183) ഈ പഞ്ചായത്തിൻറെ മദ്ധ്യ ഭാഗത്തുകൂടി കിഴക്ക് പടിഞ്ഞാറായി പോകുന്നു. ഈ റോഡിൻറെ ആവിർഭാവത്തോടുകൂടി ഗതാഗത, വാണിജ്യ, സാമ്പത്തിക രംഗത്തു പാമ്പാടിയിൽ വളരെ മാറ്റമാണ് സംഭവിച്ചത്. നാണ്യ വിളകളുടെ കലവറയായ ഹൈറേഞ്ചും പ്രധാന കയറ്റുമതി കേന്ദ്രമായിരുന്ന ആലപ്പുഴയും തമ്മിലുള്ള ബന്ധം ഈ റോഡ് ദൃഢമാക്കി. ഭക്ഷ്യവിളയിൽ നിന്നും നാണ്യവിളയിലേയ്ക്കുള്ള മാറ്റാത്തിൻറെ ഒരു കാരണം ഈ റോഡ് ഉണ്ടാക്കിയ ഗതാഗത സൗകര്യങ്ങൾ ആണ്.