പാമ്പാടി ഗ്രാമ പഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം
നിയമ വ്യവസ്ഥകൾ

🗑️ മാലിന്യ സംസ്കരണവും നിയമപരമായ വ്യവസ്ഥകളും

കേരള പഞ്ചായത്ത് രാജ് & മുനിസിപ്പാലിറ്റി ആക്ടുകൾ പ്രകാരം

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ (പഞ്ചായത്ത് / മുനിസിപ്പാലിറ്റി) പരിധിയിൽ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട പ്രധാന നിയമങ്ങളും അവലംബിക്കേണ്ട ശിക്ഷാ നടപടികളും താഴെ പറയുന്നവയാണ്:

വകുപ്പ് 
(പഞ്ചായത്ത് / മുനിസിപ്പാലിറ്റി)
കുറ്റകൃത്യത്തിന്റെ വിശദാംശംനടപടിക്രമംപിഴ / ശിക്ഷചുമത്തുന്ന അധികാരിപിഴ ഒടുക്കിയില്ലെങ്കിൽ
219എൻ / 340പൊതു/സ്വകാര്യ സ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത്സ്പോട്ട് ഫൈൻ5,000 രൂപ വരെസെക്രട്ടറി / അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻപ്രോസിക്യൂഷൻ
219എ / 335കടകളും വാണിജ്യ സ്ഥാപനങ്ങളും പരിസരം വൃത്തിയായി സൂക്ഷിക്കാത്തത്സ്പോട്ട് ഫൈൻ / കേട്ട് പിഴ ചുമത്തൽ5,000 രൂപ വരെസെക്രട്ടറി / അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻപ്രോസിക്യൂഷൻ
219എസി / 326സിമാലിന്യം വേർതിരിച്ച് കൈമാറാതിരിക്കുന്നത്കുറ്റാരോപിതനെ കേട്ട് പിഴ ചുമത്തൽ1,000 മുതൽ 10,000 രൂപ വരെസെക്രട്ടറിറവന്യൂ റിക്കവറി
219എഡി / 326ഡിയൂസർ ഫീസ് നൽകുന്നതിൽ വീഴ്ച വരുത്തുന്നത്വ്യക്തിയെ കേട്ട് പിഴ; സേവനങ്ങൾ നിഷേധിക്കാവുന്നതാണ്പ്രതിമാസം യൂസർ ഫീസിന്റെ 50%സെക്രട്ടറിറവന്യൂ റിക്കവറി
219ബി / 327ഖരമാലിന്യങ്ങൾ സംഭരിക്കുന്നതിലും നിക്ഷേപിക്കുന്നതിലും വീഴ്ചകുറ്റാരോപിതനെ കേട്ട് പിഴ ചുമത്തൽ1,000 മുതൽ 10,000 രൂപ വരെസെക്രട്ടറിറവന്യൂ റിക്കവറി
219കെ / 337ഉപയോഗിച്ച വെള്ളം പൊതു സ്ഥലങ്ങളിലേക്കോ ജലാശയങ്ങളിലേക്കോ ഒഴുക്കുന്നത്മലിനജലം ഒഴുക്കുന്ന പൈപ്പ്/മാർഗ്ഗം അടയ്ക്കുകയോ നീക്കം ചെയ്യുകയോ ചെയ്യുക5,000 മുതൽ 50,000 രൂപ വരെസെക്രട്ടറിറവന്യൂ റിക്കവറി
219എച്ച് / 334താമസസ്ഥലമല്ലാത്ത പരിസരങ്ങളിൽ മാലിന്യങ്ങൾ നീക്കം ചെയ്യാതിരിക്കുന്നത്പ്രോസിക്യൂഷൻ10,000 രൂപ വരെഫസ്റ്റ് ക്ലാസ് ജൂഡീഷ്യൽ മജിസ്ട്രേറ്റ്-
219എ / 334എബൾക്ക് വേസ്റ്റ് ജനറേറ്റർമാർ (BWG) ഉറവിടത്തിൽ മാലിന്യം കൈകാര്യം ചെയ്യാതിരിക്കുന്നത്പ്രോസിക്യൂഷൻ; ലൈസൻസ്, ബിൽഡിംഗ് നമ്പർ, പെർമിറ്റ് റദ്ദാക്കൽ6 മാസം മുതൽ 1 വർഷം വരെ തടവ് അല്ലെങ്കിൽ പിഴഫസ്റ്റ് ക്ലാസ് ജൂഡീഷ്യൽ മജിസ്ട്രേറ്റ്-

⚠️ പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക്:
പരിസ്ഥിതി മലിനീകരണം തടയുന്നതിനും ഹരിത കേരളം ലക്ഷ്യമിടുന്നതിനുമുള്ള ഈ നിയമങ്ങൾ എല്ലാവരും കർശനമായി പാലിക്കുക. മാലിന്യങ്ങൾ ഹരിത കർമ്മ സേനയ്ക്കോ അംഗീകൃത ഏജൻസികൾക്കോ മാത്രം കൈമാറി സഹകരിക്കുക.